Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്ക് കിഴക്കൻ അറബികടലിൽ രൂപപ്പെട്ടെ അസ്ന ചുഴലിക്കാറ്റിന്റെ ഭാഗമായി സെപ്റ്റംബർ മൂന്ന് വരെ മഴ തുടരുമെന്നും സംസ്ഥാനത്തെ വടക്കൻ ജില്ലകളിലാകും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

വടക്കു കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെയും, വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറിയതിന്റെയും സ്വാധീനഫലമായാണ് നിലവിൽ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുന്നത്.

 

Related Articles

Back to top button