കൂറ്റന്‍ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് നിലംപൊത്തി; അലറിവിളിച്ച് ജനം: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

മ്യാൻമറിലും അയൽരാജ്യമായ തായലാൻഡിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. മ്യാന്‍മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് സംഭവം. മധ്യ മ്യാന്‍മറിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടാതായാണ് റിപ്പോർട്ട്.
ഇതിനു പുറമെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഇവിടെ നിന്ന് പുറത്തുവരുന്നുണ്ട്. നിമിഷം നേരെ കൊണ്ട് കൂറ്റൻ കെട്ടിടങ്ങൾ നിലംപൊത്തുന്നതും. ആളുകൾ നിലവിളിച്ച് കൊണ്ട് തെരുവുകളിലൂടെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. മെട്രോ ട്രെയിനുകൾ ഇളകുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. വൻ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും തകർന്നിട്ടുണ്ട്. മ്യാന്‍മാറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകളും പ്രശസ്തമായ പാലങ്ങളും പിളര്‍ന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ശക്തമായ ഭൂചലനം സംഭവിക്കുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം കെട്ടിടങ്ങളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
https://x.com/TimesAlgebraIND/status/1905534357538046243
അതേസമയം രണ്ട് രാജ്യങ്ങളിലും സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു പുറമെ തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു.. തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. അതേസമയം ഇന്ത്യക്കാരെല്ലാം സുരക്ഷിതാരാണെന്നാണ് തായ്ലാൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
https://x.com/TimesAlgebraIND/status/1905538349533986853
ഇതിനു പുറമെ ഇരു രാജ്യങ്ങൾക്കും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് . രാജ്യങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.