Kerala
താനൊരു സമുദായത്തിന്റെയും പ്രതിനിധിയല്ല, സെമി കേഡർ പാർട്ടിയാക്കുള്ള ശ്രമം തുടരും; സണ്ണി ജോസഫ്

താൻ ഏതേലും സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നികുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കും. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഡിസിസി പുനഃസംഘടന ആലോചിച്ച് മാത്രമേ ചെയ്യൂ.
കോൺഗ്രസിന്റെ കരുത്ത് അനുഭാവികളാണ്. ഗ്രൂപ്പിസം ഇല്ലാതായത് ഏറെ ഗുണകരമാണ്. ഒരു നേതാവും ഇപ്പോൾ ഗ്രൂപ്പിസം പ്രമോട്ട് ചെയ്യു്‌നനില്ല. കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ്. പ്രഖ്യാപനം വരും മുമ്പുതന്നെ കെ സുധാകരനെ കണ്ടിരുന്നു. സുധാകരനുമായുള്ളത് സഹോദരബന്ധമാണെന്നും സണ്ണി ജോസഫ് പറഞ്ഞു
ഇനി കൂടുതൽ ശ്രദ്ധ തദ്ദേശ തെരഞ്ഞെടുപ്പിലാണ്. പിണറായി സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമെന്ന പൂർണവിശ്വാസമുണ്ട്. യുഡിഎഫ് ഇന്ന് കൂടുതൽ ശക്തമാണ്. സെമി കേഡർ പാർട്ടിയാക്കാനുള്ള ശ്രമം തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.