Kerala
സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും; നിലപാടിലുറച്ച് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് ശശി തരൂർ എംപി. നിലപാടിൽ മാറ്റമില്ലെന്നും സർക്കാരുകൾ നല്ല കാര്യം ചെയ്താൽ പിന്തുണക്കുമെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കണമെന്നും തരൂർ പറഞ്ഞു.
ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിന്റെ അവസാനം പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങളെ കാണണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ല
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാത്പര്യം നോക്കണം. അതിൽ രാഷ്ട്രീയം നോക്കരുത്. ഇതാണ് തന്റെ നിലപാട്. നേരത്തെ നിക്ഷേപം ആകർഷിക്കാനുള്ള സംസ്ഥാന സർക്കാർ നടപടികളെയും തരൂർ അഭിനന്ദിച്ചിരുന്നു.