പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ
പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ ഓപറേഷൻ കമല നടത്തില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയം മാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി നഗരസഭ അധ്യക്ഷ പ്രമീളയും ദേശീയ കൗൺസിൽ അംഗം എൻ നടരാജനും രംഗത്തുവന്നിരുന്നു. അതേസമയം ബിജെപി കൗൺസിലർമാരുമായി കോൺഗ്രസ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. സന്ദീപ് വാര്യർ വഴിയാണ് ചർച്ച നടത്തിയത്.
അസംതൃപ്തരായ നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന സൂചന സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുകയും ചെയ്തു. കോൺഗ്രസ് പ്രത്യയശാസ്ത്രവുമായി ഐക്യപ്പെടാൻ തയ്യാറുള്ള ആരും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് പോസ്റ്റിൽ സന്ദീപ് വാര്യർ പറയുന്നു.