Kerala
തൃശൂരിൽ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന : അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
തൃശൂർ : തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്.
നഗരത്തിലെ രാമവര്‍മപുരം ബെ ലീഫ്, ഈസ്റ്റ് ഫോര്‍ട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നത്തെ അറേബ്യന്‍ ട്രീറ്റ്, വെസ്റ്റ് ഫോര്‍ട്ടിലെ കിന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഉദ്യോഗസ്ഥര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടികൂടിയ അഞ്ച് ഹോട്ടലുകള്‍ക്ക് പിഴ അടപ്പിച്ചു. 21 ഹോട്ടലുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി.
ഇത്തരത്തിൽ പഴകിയ ഭക്ഷണം ഇനിയും നൽകിയാൽ കനത്ത ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.