Kerala

ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഫ്‌ളാറ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫ്‌ളാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയെന്നാണ് വിവരം. പരിശോധന സമയത്ത് വേടൻ ഫ്‌ളാറ്റിലുണ്ടായിരുന്നു. വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

സംഭവത്തിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിയമനടപടിക്ക് ശേഷം വിട്ടയക്കും. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. എന്നാൽ വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷ പരിപാടിയിൽ വേടന്റെ റാപ് ഷോയും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!