Kerala
വിഴിഞ്ഞത്ത് തെരുവ് നായ ശല്യം അതിരൂക്ഷം; വളർത്ത് കോഴികളെ കടിച്ചുകൊന്നു, ആടുകൾക്കും കടിയേറ്റു

വിഴിഞ്ഞത്ത് തെരുവ് നായ ശല്യം അതിരൂക്ഷം. വളർത്ത് മൃഗങ്ങൾക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. മുക്കോല, നെല്ലിക്കുന്ന്, പനവിളക്കോട് ഭാഗങ്ങളിലായി നിരവധി വളർത്തുകോഴികളെ തെരുവ് നായ കടിച്ചു കൊന്നു. ആടുകൾ, വളർത്ത് നായ്ക്കൾ എന്നിവക്കും കടിയേറ്റു
പ്രദേശവാസിയായ രതീഷിന്റെ വീട്ടിലെ 12 കോഴികൾ നായയുടെ കടിയേറ്റ് ചത്തു. പേ ബാധിച്ച നായയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല.
നായയെ കണ്ട് വിരട്ടിയോടിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചതായി രീതഷ് പറയുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കടക്കം തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.