World
പാക്കിസ്ഥാനിലെ ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാക്കിസ്ഥാൻ കറാച്ചിയിലെ ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചി മാലിർ പ്രദേശത്തെ ജയിലിലാണ് 52കാരനായ ഗൗരവ് റാം ആനന്ദിനെ മരിച്ച നിലയിൽ കണ്ടത്.
കുളിമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് ജയിൽ സൂപ്രണ്ട് അർഷാദ് ഹുസൈൻ അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പാക് സമുദ്രാതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിനാണ് ഗൗരവ് റാമിനെ അറസ്റ്റ് ചെയ്തത്.
2022 ഫെബ്രുവരി മുതൽ ഗൗരവ് ജയിൽ വാസത്തിലാണ്. മറ്റ് നടപടിക്രമങ്ങളും ഉത്തരവുകളും പൂർത്തിയാകുന്നതുവരെ മൃതദേഹം സൊഹ്‌റാബ് ഗോത്തിലെ ഇദി ഫൗണ്ടേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.