World

എഫ് ബി ഐയുടെ പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജൻ കഷ് പട്ടേൽ ചുമതലയേറ്റു

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) ഡയറക്ടറായി ഇന്ത്യൻ വംശജനായ കഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി, ലൈഫ് പാർട്ണർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു

ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് കഷ് പട്ടേൽ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡന്റ് ട്രംപിനോട് നന്ദി പറയുന്നു. സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് യുഎസ് നൽകുന്ന അവസരങ്ങളുടെ തെളിവാണെന്നും കഷ് പട്ടേൽ പറഞ്ഞു

കഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി യുഎസിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. ട്രംപിന്റെ വിശ്വസ്തനായ കഷ്, മികച്ച അഭിഭാഷകൻ കൂടിയാണ്.

Related Articles

Back to top button
error: Content is protected !!