ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പ്രസവിക്കുന്ന വിദേശ അമ്മമാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വംശജരായ സ്ത്രീകൾ

ബ്രിട്ടനിലെ ഏഴിലൊന്ന് മറ്റേണിറ്റി യൂണിറ്റുകളിലും ബ്രിട്ടീഷ് അമ്മമാരെ മറികടന്ന് വിദേശത്ത് ജനിച്ച അമ്മമാര്‍ കൂടുതല്‍ പ്രസവങ്ങള്‍ നടത്തുന്നതായി കണക്കുകള്‍. ലണ്ടനിലെ ഹാരോ ബറോയിലെ നോര്‍ത്ത്വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ 2023-ല്‍ നടന്ന 84.2 ശതമാനം പ്രസവങ്ങളും യുകെ ഇതര അമ്മമാരുടെ സംഭാവനയായിരുന്നു
നോര്‍ത്ത്വിക്ക് പാര്ക്കിന് പിന്നില്‍ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ (77.1%), ഹില്ലിംഗ്ടണ്‍ ഹോസ്പിറ്റല്‍ (72.1%), നോര്‍ത്ത് മിഡില്‍സെക്സ് ഹോസ്പിറ്റല്‍ (71.2%) എന്നിവരുമുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും നടക്കുന്ന പ്രസവങ്ങളില്‍ മൂന്നിലൊന്നും ഇപ്പോള്‍ വിദേശത്ത് ജനിച്ച അമ്മമാരാണ് നല്‍കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു.
2003-ല്‍ ഇമിഗ്രേഷന്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് മുന്നേറുമ്പോള്‍ ഈ കണക്കുകള്‍ 20 ശതമാനത്തിന് അടുത്തായിരുന്നു. യുകെ ഇതര പ്രസവങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണ്. പാകിസ്ഥാന്, റൊമാനിയ, നൈജീരിയ, പോളണ്ട് എന്നിവരാണ് ഇതിന് പിന്നില്‍.
ഒഎന്‍എസ് കണക്കുകള്‍ പ്രകാരം 27 മേഖലകളില്‍ 50 ശതമാനത്തില്‍ അധികമാണ് രജിസ്റ്റര്‍ റേറ്റ്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ഇടങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. യുകെ ഇതര അമ്മമാരുടെ പ്രസവം ഏറ്റവും കൂടുതല്‍ പ്രസവനങ്ങള്‍ നടക്കുന്നത് ലണ്ടനിലാണ്.
ബര്‍മിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റല്‍ എട്ടാം റാങ്കിലാണ്. യുകെ ഇതര അമ്മമാരുടെ പ്രസവങ്ങള്‍ ബ്രിട്ടീഷുകാരുടെ അധികരിച്ച് നില്ക്കുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് ഒഎന്‍എസ് വക്താവ് പറഞ്ഞു. 2022-ലെ കണക്കുകളില്‍ നിന്നും 2023-ല്‍ എത്തുമ്പോള്‍ ചെറിയ വര്‍ദ്ധന മാത്രമാണുള്ളതെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.