Kerala

ലണ്ടനിൽ ഇന്ത്യൻ റസ്‌റ്റോറന്റിന് തീയിട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ, നിരവധി പേർക്ക് പരുക്ക്

ലണ്ടനിൽ ഇന്ത്യൻ റസ്റ്റോറന്റിൽ തീയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

കേസിൽ ഇന്നലെ 54 വയസുകാരനെയും 15 വയസുകാരനെയുമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്‌റ്റോറന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു.

ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്. ആക്രമണത്തിലേക്ക് പ്രതികളെ നയിച്ച കാര്യം എന്താണെന്ന് കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തിൽ റസ്റ്റോറന്റിന് വ്യാപക നാശനഷ്ടമുണ്ടായി. രോഹിത് കലവാല എന്നയാളുടേതാണ് റസ്‌റ്റോറന്റ്‌

Related Articles

Back to top button
error: Content is protected !!