മകനെ ഉപേക്ഷിച്ച് ഇന്ത്യൻ യുവതി കാമുകനെ കാണാൻ അതിർത്തി കടന്നു; പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ

ഇന്ത്യൻ സൈന്യത്തന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണ രേഖ കടന്ന നാഗ്പൂർ സ്വദേശിനിയായ യുവതി പാക് സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. നാഗ്പൂർ സ്വദേശിനി സുനിതയാണ്(43) കാർഗിൽ വഴി പാക്കിസ്ഥാനിലെത്തിയത്. ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകനെ കാണാനായാണ് സുനിത മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് കടന്നത്
നേരത്തെ നാഗ്പൂരിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സുനിത മുമ്പ് രണ്ട് തവണയും പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അട്ടാരി അതിർത്തിയിൽ വെച്ച് മടക്കി അയക്കുകയായിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുവതി നിയന്ത്രണരേഖ കടന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
മെയ് 14നാണ് 15കാരനായ മകനെ കാർഗിലിലെ അതിർത്തിഗ്രാമമായ ഹന്ദർമാനിൽ ഉപേക്ഷിച്ച് സുനിത കടന്നത്. മടങ്ങി വരാണെന്നും ഇവിടെ കാത്തുനിൽക്കണമെന്നും പറഞ്ഞാണ് സുനിത നിയന്ത്രണരേഖ കണ്ടത്. കുട്ടിയെ ഇവിടെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്