GulfWorld

വെറും 5,700 രൂപക്ക് യു എ ഇയില്‍ ഓണ്‍ അറൈവല്‍ വിസ

ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന

ദുബൈ: കുറഞ്ഞ വിലക്കും കൂടുതല്‍ നിയമ തടസ്സങ്ങളില്ലാതെയും ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് യു എ ഇ സര്‍ക്കാര്‍. 60 ദിവസത്തെ ഈ വിസ വെറും 250 ദിര്‍ഹമിന് (ഏകദേശം 5,700 രൂപക്ക്) ഇന്ത്യക്കാര്‍ക്ക് ലഭിക്കും. അതേസമയം, യു കെയിലും ഇ യു രാജ്യങ്ങളിലും ടൂറിസ്റ്റ് വിസ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാരായ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാനാണ് പുതിയ നടപടിയുമായി യു എ ഇ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button