National

ഇൻഡിഗോയ്ക്ക് 944 കോടി രൂപ നികുതി പിഴ; നടപടി തെറ്റും ‘ബാലിശ’മെന്ന് പ്രതികരണം

പിഴ ചുമത്തിയ നടപടി തെറ്റും ബാലിശവുമാണെന്ന് ​ഗുരു​ഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രതികരിച്ചു. ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ പിഴ ചുമത്തിയ നടപടി എയർലൈനിന്റെ പ്രവർത്തനങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

സെക്ഷൻ 143(3) പ്രകാരമുള്ള അസസ്‌മെന്റ് ഉത്തരവിനെതിരെ കമ്പനി ആദായനികുതി കമ്മീഷണർ മുമ്പാകെ സമർപ്പിച്ച അപ്പീൽ തള്ളിയെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി പിഴ ചുമത്തിയതെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ അപ്പീൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് എയർലൈൻ പറഞ്ഞു

ആദായനികുതി അതോറിറ്റി പാസാക്കിയ ഉത്തരവ് നിയമവിരുദ്ധവും ബാലിശവുമാണെന്ന് കമ്പനി ശക്തമായി വിശ്വസിക്കുന്നു. അതിനാൽ ഈ ഉത്തരവിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജുഡീഷ്യൽ പ്രക്രിയയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ആദായനികുതി പിഴ ലഭിച്ചതിനെത്തുടർന്ന് ഇൻഡിഗോയുടെ ഓഹരികൾ 0.32 ശതമാനം ഇടിഞ്ഞ് 5,113 രൂപയിലെത്തി. അതേസമയം, സമീപകാല വ്യാപാരം അനുസരിച്ച്, എയർലൈനിന്റെ ഓഹരികൾ മുൻ വർഷത്തെ അപേക്ഷിച്ച് 11.36 ശതമാനം ഉയർന്നതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു. 2024 ഡിസംബർ വരെ ഇൻഡിഗോയിൽ പ്രൊമോട്ടർമാർക്ക് 49.27 ശതമാനം ഓഹരികളുണ്ടായിരുന്നുവെന്നും റിപ്പോ‍ർട്ടുണ്ട്. എയർലൈൻ വിപുലീകരണ പദ്ധതികളും ഭാവി വളർച്ചാ തന്ത്രങ്ങളും പ്രഖ്യാപിച്ചത് ഇൻഡി​ഗോയുടെ ഓഹരി നേട്ടത്തിന് കാരണമായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!