Kerala
സസ്‌പെൻഷന് ശേഷവും മാധ്യമങ്ങൾക്ക് അഭിമുഖം; എൻ പ്രശാന്തിന് ചാർജ് മെമ്മോ

എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ നൽകി ചീഫ് സെക്രട്ടറി. ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ചെന്നും സസ്‌പെൻഷനിൽ ആയ ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതെന്നും ചാർജ് മെമ്മോയിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെയാണ് പ്രശാന്ത് പരസ്യ വിമർശനം ഉന്നയിച്ചത്
കെ ഗോപാലകൃഷ്ണനെയും എൻ പ്രശാന്തിനെയും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഗുരുതരമായ കണ്ടെത്തലുകളും കുറ്റപ്പെടുത്തലുകളും കെ ഗോപാലകൃഷ്ണന് നൽകിയ ചാർജ് മെമ്മോയിൽ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് പ്രശാന്തിന് ചാർജ് മെമ്മോ നൽകിയത്
ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ചു, സസ്‌പെൻഷനിലായ ശേഷം മാധ്യമങ്ങൾ അഭിമുഖം നൽകി എന്നീ കുറ്റങ്ങളാണ് ചാർജ് മെമ്മോയിൽ പറയുന്നത്.