ഗാസ: അധിനിവേശ ആക്രമണം ശക്തമായ ഗാസയില്‍ 40 പേരെ കൊന്നൊടുക്കി ഇസ്‌റാഈല്‍ സൈന്യം. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗാസയിലും ലബാനിലും ക്രൂരമായ ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം നടത്തുന്നത്. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ഗാസയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തുടര്‍ച്ചയായ 18ാം ദിവസമാണ് ആക്രമണം രൂക്ഷമായത്.
രണ്ട് ദിവസത്തിനിടെ 115 ഫലസ്തീനികളാണ് ഗാസയില്‍ മാത്രം കൊല്ല്‌പ്പെട്ടത്. 487 പേര്‍ക്ക് പരുക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹിസ്ബുല്ലക്കെതിരായ ആക്രമണം എന്ന പേരില്‍ ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഇന്ന് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്.