Kerala
സർക്കാരിനോട് പറയുന്നതിനേക്കാൾ നല്ലത് ആക്രമിക്കാൻ വരുന്ന കടുവയോട് പറയുന്നതാണ്: മാർ ജോസഫ് പാംപ്ലാനി

വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും വിമർശിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സർക്കാരിനോട് പറയുന്നതിനേക്കാൾ ഫലം ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് പാംപ്ലാനി പറഞ്ഞു.
സർക്കാർ മലയോര ജനതയെ കാണുന്നത് വന്യമൃഗങ്ങളുടെ ഭക്ഷണമായിട്ടാണ്. 924 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി നിഷ്ക്രിയത്വം തുടരുന്ന സംസ്ഥാന സർക്കാരിനാണ്. കോടികൾ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനംവകുപ്പിനില്ല
വനംവകുപ്പ് ചെയ്യുന്നത് കർഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്. മലയോര കർഷകരെ ഇല്ലായ്മ ചെയ്യാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ വനംവകുപ്പ് ശ്രമിക്കരുതെന്നും ആർച്ച് ബിഷപ് പറഞ്ഞു