Kerala
അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി
ഭരണഘടനാവിരുദ്ധ പരാമർശ കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുമ്പ് അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്
സമാന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. സാങ്കേതികമായി, അന്വേഷണം നടക്കുമ്പോൾ അദ്ദേഹം മന്ത്രിയായിരിക്കാൻ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോൾ അത് ഫലപ്രദമായി നടക്കണമെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിൽക്കുക എന്നതാണ് കീഴ് വഴക്കം.
രാജിവെക്കില്ലെന്ന സജി ചെറിയാന്റെ നിലപാട് ധാർമികമായി ശരിയല്ല. അതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നാണ് സജി ചെറിയാനെതിരെ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.