ജെസ്‌ന തിരോധാന കേസ്: സിബിഐ അന്വേഷണ സംഘം ഇന്ന് മുണ്ടക്കയത്ത് എത്തും
ജെസ്‌ന തിരോധന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത് എത്തും. 2018ൽ ജെസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് കണ്ടിരുന്നുവെന്ന ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം എത്തുന്നത്.
ലോഡ്ജിൽ കണ്ടത് ജെസ്‌നയെ തന്നെയാണോ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജെസ്‌നയെ ആൺ സുഹൃത്തിനൊപ്പം ലോഡ്ജ് മുറിയിൽ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
മുണ്ടക്കയം ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ലോഡ്ജ്. റോഡരികിലുള്ള കടമുറികൾക്ക് ഇടിയൂലടെയാണ് അകത്ത് എത്താനാകുക. അതേസമയം പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ തള്ളുന്നുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് സംഘം മുമ്പ് പലതവണ ലോഡ്ജിൽ പരിശോധന നടത്തിയിരുന്നതായും വിവരമുണ്ട്.