National
ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു

ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറൻ അന്തരിച്ചു. 62 വയസ്സായിരുന്നു. വസതിയിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പടെയുള്ളവർ വിദ്യാഭ്യാസമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഓഗസ്റ്റ് രണ്ടിനുണ്ടായ വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെ എം എം നേതാവ് രാംദാസിനെ ജംഷഡ്പൂരിൽ നിന്ന് ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ ലിഫ്റ്റ് ചെയ്യുകയായിരുന്നു.
അന്നുമുതൽ ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മുൻ മുഖ്യമന്ത്രി ചംപൈ സോറന്റെ മകനും ബിജെപി സ്ഥാനാർഥിയുമായ ബാബുലാൽ സോറനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ വിജയിച്ചത്