Technology

ജിയോ നെറ്റ്‌വർക്കിൽ തകരാർ; ഒരു സേവനവും ലഭിക്കുന്നില്ലെന്ന് ഉപയോക്താക്കൾ

ചൊവ്വാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരാതികൾ രാജ്യത്ത് ഉടനീളമുള്ള റിലയൻസ് ജിയോ ഉപയോക്താക്കളെ നെറ്റ്‌വർക്ക് തകരാർ ബാധിച്ചു എന്നത് സ്ഥീതികരിക്കാവുന്നതാണ്. നിരവധി ഉപയോക്താക്കൾ ഈ പ്ലാറ്റ്‌ഫോമുകളിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൗൺ ഡിറ്റക്‌ടർ പറയുന്നത് അനുസരിച്ച്, 2024 സെപ്‌റ്റംബർ 17ന് ഉച്ചയ്ക്ക് 12.05 ഓടെ 10,522 ഉപയോക്താക്കൾ നെറ്റ്‌വർക്ക് പ്രശനങ്ങൾ ഹൈലൈറ്റ് ചെയ്‌തു. ഉച്ചയോടെ റിപ്പോർട്ട് ചെയ്‌ത പ്രശ്‌നങ്ങൾ ഏറ്റവും ഉയർന്ന എണ്ണമായി മാറി. ഇൻ്റർനെറ്റ് പ്രശ്നങ്ങളും 15 ശതമാനം ജിയോ ഫൈബറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു.

തടസ്സം നേരിട്ടവരുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എങ്ങനെ ആണെന്ന് നോക്കാം. #Jiodown എന്ന ഹാഷ്‌ടാഗ് എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു ട്രെൻഡിംഗ് വിഷയമായി മാറിയിരിക്കുന്നു. ഇതിൽ ഉപയോക്താക്കൾ ട്രോളുകളും മീമുകൾ ഷെയർ ചെയ്യുകയും സേവന തടസ്സത്തിൽ നിരാശ പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇടുകയും ചെയ്തു.

എന്നാലും പരാതികൾ പല തരത്തിൽ ആണ്. തങ്ങൾക്ക് കോളുകൾ ചെയ്യാൻ കഴിയുന്നില്ല എന്ന് ചിലർ പോസ്റ്റിൽ അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ ജിയോ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയില്ലെന്ന് പറഞ്ഞു. ഒരു വിഭാഗം ഉപയോക്താക്കൾക്ക് മൊബൈൽ ഇൻ്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും പരാതി ഉണ്ട്

ദയനീയമായ നെറ്റ്‌വർക്ക്! ജിയോയുടെ നെറ്റ്‌വർക്ക് തകരാറിൽ ആണെന്ന് ആണ് കാണുന്നത്. ഇപ്പോൾ എന്തുകൊണ്ട് ഇടയ്ക്കിടെ മുടക്കം വരുന്നു #jiodown” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. എന്നാൽ മറ്റൊരാൾ “ജിയോ ഒരു തകരാറിനെ അഭിമുഖീകരിക്കുന്നതായി തോന്നുന്നു. അവരുടെ റീചാർജ് സംവിധാനങ്ങൾ/പോർട്ടലുകൾ പോലും പ്രവർത്തനരഹിതമാണ്” എന്ന് പറഞ്ഞു.

ചിലർ ജിയോയുടെ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിനെ അഭിസംബോധന ചെയ്ത് ഇങ്ങനെ എഴുതി: “ഇപ്പോൾ മുംബൈയിലെ ഫൈബറിനെയും ജിയോ സിമ്മിനെയും ബാധിക്കുന്ന ഒരു തകരാറുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ എഴുതുന്നു . ഒരു മണിക്കൂറിലേറെയായി തടസ്സം തുടരുകയാണ്, പ്രശ്‌നം പരിഹരിക്കാൻ ആരെങ്കിലും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന് അറിയാൻ ഞാൻ താല്പര്യപ്പെടുന്നു”.

ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു, ‘ജിയോ സ്പീഡ് ഇന്ത്യയിലാകെ നശിക്കുന്നു, മുംബൈയിൽ പൂർണ്ണമായ തകർച്ച.’ മറ്റൊരു ഉപയോക്താവ് ജിയോയെ ടാഗ് ചെയ്യുകയും തൻ്റെ രണ്ട് ജിയോ സിമ്മും പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തു “. ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു, ‘ജിയോ ഉപയോഗിച്ച് ഇപ്പോൾ ഏറ്റവും മോശം സേവനങ്ങൾ ദിനംപ്രതി അഭിമുഖീകരിക്കുന്നു’.

സർവീസ് മുടക്കം സംബന്ധിച്ച് റിലയൻസ് ജിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. 68 ശതമാനം റിപ്പോർട്ടുകളും ‘നോ സിഗ്നൽ’ എന്നതിനെ കുറിച്ചാണെന്നും 18 ശതമാനം മൊബൈൽ ഇൻ്റർനെറ്റിനെ കുറിച്ചും 14 ശതമാനം ജിയോ ഫൈബറുമായി ബന്ധപ്പെട്ടതാണെന്നും ഡൗൺ ഡിറ്റക്‌ടർ വെബ്‌സൈറ്റ് കാണിച്ചു.

ജൂലൈയിൽ താരിഫ് വർദ്ധന കൊണ്ടുവന്നതിടെ മിക്ക ജിയോ വരിക്കാരും നിരാശയിൽ ആയിരുന്നു. പല ഉപയോക്താക്കളും വർദ്ധനവ് കൊണ്ടുവരാത്ത ബിഎസ്എൻഎല്ലിലേക്ക് മാറുകയും ചെയ്തു. ബിഎസ്എൻഎല്ലിൽ കണക്ടിവിറ്റി, ഇന്റർനെറ്റ് വേഗത എന്നിവ കുറവായത് കൊണ്ട് ആണ് പലരും വലിയ തുക നൽകി റീചാർജ് ചെയ്ത് ജിയോയിൽ തന്നെ തുടർന്നത്. എന്നാൽ ഈ നെറ്റ്വർക്ക് പ്രശ്നം ജിയോയ്ക്ക് തിരിച്ചടി ആകാൻ സാധ്യത ഉണ്ട്.

Related Articles

Back to top button