National
ജസ്റ്റിസ് സുദർശൻ റെഡ്ഡി പ്രതിപക്ഷ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി. കോൺഗ്രസാണ് സുദർശൻ റെഡ്ഡിയുടെ പേര് നിർദേശിച്ചത്
തുഷാർ ഗാന്ധിയുടെ പേര് ഉയർന്നുവന്നെങ്കിലും തൃണമൂൽ കോൺഗ്രസ് എതിർത്തു. സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയാക്കുന്നതിനെ തൃണമൂൽ അടക്കം പിന്തുണച്ചതോടെയാണ് തീരുമാനമായത്. കൂടാതെ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ദക്ഷിണേന്ത്യയിൽ നിന്നായതിനാൽ പ്രതിപക്ഷവും സമാന നീക്കമാണ് നടത്തിയത്
ഉച്ചയ്ക്ക് മല്ലികാർജുന ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്നലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എം അണ്ണാദുരൈയുടെ പേരുകൾ അടക്കം ചർച്ചയായിരുന്നു.