കനൽ പൂവ്: ഭാഗം 8
രചന: കാശിനാഥൻ
തേങ്ങൽ പുറത്തേക്ക് വരാതെ ഇരിക്കുവാൻ അവൾ വായ മൂടി പിടിച്ചു ആണ് കിടക്കുന്നത്..
മുറിയിൽ ഇരുട്ട് പരക്കുന്നത് പേടിയോടെ അവൾ അറിഞ്ഞു.
എന്തും വരട്ടെ, ഇയാള് കൊല്ലുകയോ വളർത്തുകയോ എന്താണ് എന്ന് വെച്ചാൽ ചെയ്യട്ടെ…
പാർവതി മിഴികൾ ഇറുക്കി അടച്ചു കൊണ്ട് അനങ്ങാതെ കിടന്നു.
ക്ഷീണം കൊണ്ടും തളർച്ച കൊണ്ടും അവൾ പെട്ടന്ന് ഉറങ്ങി പോയിരിന്നു.
ആ സമയത്ത് അകലെ ഒരുവൾ മകളെയും ഓർത്തു കണ്ണുനീർ പൊഴിയ്ക്കുകയാണ്.
ജയശ്രീ…….
രാജശേഖരൻ വിളിച്ചപ്പോൾ അവർ ഞെട്ടി പിടഞ്ഞു മുഖം ഉയർത്തി.
നീ ഇതു വരെ കിടന്നില്ലേ….?മുറിയിലേക്ക് കയറി വരികയാണ് അയാൾ.
“എന്തെങ്കിലും വിവരം കിട്ടിയോ രാജേട്ടാ…. എന്റെ മോള്… അവളിപ്പോ എവിടെയാണ്….
അവളുടെ വിവാഹം കഴിഞ്ഞു,വിശ്വാനാഥന്റെ മകൻ അർജുനും ആയിട്ട്…
ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റിയ ശേഷം അയാൾ ബെഡില്ക്ക് വന്നു ഇരുന്നു.
ങ്ങെ….. കല്യാണം കഴിഞ്ഞുന്നോ…. ഇത്.. ഇത് എന്തൊക്കെയാണ് ഈ പറയുന്നത്..
ജയശ്രീ അയാളെ ഉറ്റു നോക്കി.
ഞാനും ഗൗതവും കൂടി പോയിരിന്നു. എസ് പി ചന്ദ്ര മോഹൻ ആണ് അവൾ എവിടെ ആണ് ഉള്ളത് എന്ന് കണ്ടെത്തിയത്..
ഈശ്വരാ… എന്നിട്ടോ…
എന്നിട്ട് എന്താവാൻ, ഞാനും ഗൗതവും കാല് പിടിച്ചു അവളോട് പറഞ്ഞു, ഞങ്ങളു ടെ ഒപ്പം വരാന്.പക്ഷെ അവൾ കേട്ടില്ല.അവൾക്ക് അർജുൻ മതിഎന്ന്.എന്നേയും മോനെയും അവൾ അപമാനിച്ചു വിട്ടു.
.
“ഇല്ല… ഒരിക്കലും ഇല്ല… എന്റെ പാറു അങ്ങനെ ചെയ്യില്ല…. രാജേട്ടാ.. ഇതെന്തൊ ട്രാപ് ആണ്,നമ്മുടെ മോളെ കൊണ്ട് അവൻ പറയിപ്പിച്ചത് ആണ്,എനിക്ക് ഉറപ്പാ ഏട്ടാ…”
ജയശ്രീ കരയാൻ തുടങ്ങിയപ്പോൾ അയാൾ ഒന്നും മിണ്ടാതെ കൊണ്ട് താടിയ്ക്ക് കൈ ഊന്നി ഇരുന്നു.
ഇനി… ഇനി എന്ത് ചെയ്യും… അവളെ,അവളെ എങ്ങനെ രക്ഷിക്കും ഏട്ടാ……
പോലീസ്,കേസ് എടുത്തിട്ടുണ്ട്.. വരട്ടെ നോക്കാം…ഞാൻ ഒന്ന് കുളിക്കട്ടെ.. നീ ചെന്നു കഴിയ്ക്കാന് എടുത്തു വെയ്ക്കു….
അയാൾ എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയപ്പോൾ ജയശ്രീയും എഴുന്നേറ്റു.
**
ഇടയ്ക്ക് എപ്പോളോ എന്തോ ദു സ്വപ്നം കണ്ടു കൊണ്ട് പാർവതി ഉറക്കെ നിലവിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റു..
പെട്ടെന്ന് തന്നെ അർജുൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു.
വെട്ടി വിയർത്തു ഇരിക്കുകയാണ് പാർവതി.
ശ്വാസം എടുത്തു വലിച്ചു കൊണ്ട്..
എന്താടി..
അവൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പാറു ചുമൽ ചലിപ്പിച്ചു.
എന്നിട്ട് വീണ്ടും നിലത്തേക്ക് കിടന്നു.
രാജ ശേഖരന്റെ പുന്നാര മോൾക്ക് തറയിൽ കിടന്നിട്ട് ഉറക്കം വന്നില്ലേ,അതോ,,,,,,
അർജുന്റെ ശബ്ദം മുറിയിലാകേ മുഴങ്ങിയപ്പോൾ മറുപടി ഒന്നും പറയാതെ കൊണ്ട് പാറു ഒരു വശം ചെരിഞ്ഞു കിടന്നു.
**
നേരം വെളുത്തപ്പോൾ പാറുവിനു ആണെങ്കിൽ അവളുടെ ശരീരത്തിന്റെ വലത് വശം മരവിച്ചു ഇരിയ്ക്കുകയായിരുന്നു.
അവൾ പതിയെ എഴുന്നേറ്റു ഇരുന്നു.
കട്ടിലിലേക്ക് നോക്കിയപ്പോൾ അർജുൻ കിടന്ന ഇടം ശൂന്യം ആയിരുന്നു.
പെട്ടന്ന് അവൾ എഴുന്നേറ്റു ബെഡ് ഷീറ്റ് മടക്കി, തന്റെ ബാഗ് ന്റെ മുകളിലായി വെച്ചു.
പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടതും ഞെട്ടി തിരിഞ്ഞു.
വിയർത്തു കുളിച്ചു കയറി വരുന്ന അർജുനെ ആണ് അവൾ കണ്ടത്.
വർക്ക് ഔട്ട് കഴിഞ്ഞുള്ള വരവ് ആണെന്ന് അവൾക്ക് മനസിലായി.
രാജശേഖരന്റെ പുന്നാര മോള് 7മണി ആകുമ്പോൾ ആണോ എന്നും ഉണരുന്നത്.
അവൻ ചോദിച്ചിട്ടും മറുപടി ഒന്നും പറയാതെ മിണ്ടാതെ നിൽക്കുകയാണ് അവൾ.
ടി… ഇന്നലെ നിന്നോട് എന്താ ഞാൻ പറഞ്ഞത്….?
സോറി….. ഞാൻ.. വൈകിപ്പോയി. ഇനി ആവർത്തിക്കില്ല…..
അവന്റെ മുഖത്ത് നോക്കാതെയാണ് പാർവതി പറഞ്ഞത്.
എന്നിട്ട് വേഗം തന്നെ ബാഗിൽ നിന്നും ടൂത് ബ്രഷും പേസ്റ്റ്ഉം എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി.
പത്തു മിനുട്ടിന് ഉള്ളിൽ ഇറങ്ങി വന്നപ്പോൾ അർജുൻ ഒരു ടർക്കി എടുത്തു തോളിൽ കൂടി ഇട്ട് കൊണ്ട് നിൽപ്പുണ്ട്.
ഫോൺ ബെൽ അടിച്ചപ്പോൾ അവൻ അതെടുത്തു.
ആഹ്.. വിഷ്ണുവേട്ട… ഒരു അര മണിക്കൂർ.. അതിന് ഉള്ളിൽ ഇറങ്ങും… ഹ്മ്മ്.. ശരി ശരി… വെച്ചേക്കാം…
അവൻ ഫോൺ കട്ട് ചെയ്ത ശേഷം വേഗം കുളിക്കാനായായി കയറി പോയി.
പാറു താഴേക്ക് ഇറങ്ങി ചെന്നപ്പോൾ സിന്ധു ചേച്ചിയേ അവിടെ എങ്ങും കണ്ടില്ല.
ദോശമാവും, നാളികേരവും ഒരു ടേബിളിൽ ഇരിപ്പുണ്ട്..
അവൾ പതിയെ ചാരിയിട്ടിരുന്ന വാതിലു തുറന്നു നോക്കി.
ചേച്ചി……
ദാ വരുന്നു മോളെ…
തൊടിയിൽ നിന്നും അവരുടെ ശബ്ദം.
ഹോ.. അത് കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്..
നല്ല പച്ച കറിവേപ്പിലയിം കൈയിൽ പിടിച്ചു കൊണ്ട് ചേച്ചി നടന്നു വരുന്നുണ്ട്.
അവർ കുളി ഒക്കെ കഴിഞ്ഞു തോർത്ത് കൊണ്ട് മുടി വട്ടത്തിൽ ചുറ്റികെട്ടി വെച്ചിട്ടുണ്ട്.
ചമ്മന്തിയ്ക്ക് കടുക് വറക്കുവൻ വേണ്ടിയാണ്.. മോൾക്ക് അറിയോ ഇതൊക്കെ വെയ്ക്കാൻ..
അത്രയ്ക്ക് ഒന്നും അറിയില്ല ചേച്ചി,പറഞ്ഞു തന്നാൽ മതി,അതുപോലെ ചെയ്യാം
ഇന്നിനി കാലത്തെ മോൾക്ക് ഉള്ളത് ഉണ്ടാക്കിയാൽ മതി.ഞാനും സാറും കൂടി സാറിന്റെ വീട്ടിലേക്ക് പോകുവാണ്.അവിടെ ഇന്ന് സാറിനു ബലി ഇടണം.കർമം ഉണ്ട്.
അവർ അകത്തേക്ക് കയറി.
അപ്പോളേക്കും അർജുൻ റെഡി ആയി ഇറങ്ങി വന്നു.
“ചേച്ചി…..”
“ധാ രുന്നു സാറെ… ”
മോളെ നിനക്ക് അറിയാവുന്ന രീതിയ്ക്ക് ഉണ്ടാക്കി വെച്ചോ കേട്ടോ.. പിന്നെ അരി എടുത്തു വെച്ചിട്ടുണ്ട്. ചോറ് വെയ്ക്കണേ. ദേ, ഫ്രിഡ്ജിൽ പച്ചക്കറികൾ ഉണ്ട്. എന്തെങ്കിലും ഒരു തോരനും, കൂടി ഉണ്ടാക്കിക്കോ. മീൻ അരച്ച് തിരുമ്മിയത് ഫ്രീസറിൽ ഉണ്ട്. പുളിശ്ശേരിയും ഇരിപ്പുണ്ട്. ഞങ്ങൾ 12.30ന് മുന്നേ എത്തും.
ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് അവർ മുറിയിലേക്ക് ഓടി.
അവരുടെ പറച്ചിൽ എല്ലാം കേട്ടു കൊണ്ട് പാറു നെറ്റി ചുളിച്ചു.
ശോ… പകുതിയും മറന്നുല്ലോ…. ഒന്നൂടെ ഒന്ന് ചോദിച്ചു മനസിലാക്കാം..
അവളും അവരുടെ പിന്നാലെ റൂമിലേക്ക് ചെന്നു.
ഡോർ അകത്തു നിന്നും പൂട്ടിയിട്ടുണ്ട്.
ചേച്ചി…
ഓഹ്……
മീൻ അരച്ച് തിരുമ്മിവെച്ചെന്ന് ആണോ പറഞ്ഞേ….
അതേ മോളെ…
അതുകൊണ്ട് എന്താണ് ഉണ്ടാക്കുന്നത്. ഞാൻ ആദ്യം ആയിട്ട ഈ ഫ്രഷ് മീൻ അരച്ച് തിരുമ്മി വെയ്ക്കുന്ന ഒരു ഡിഷിനെ പറ്റി കേൾക്കുന്നത് കേട്ടോ.
വാതിൽക്കൽ നിന്ന് അവൾ വിളിച്ചു പറഞ്ഞപ്പോൾ സിന്ധു ചേച്ചി ഉറക്കെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നു.
“മോളെ… മസാല എല്ലാം തിരുമ്മി വെച്ചന്ന് ആണ് ഞാൻ ഉദ്ദേശിച്ചത്, അല്ലാതെ മീൻ പച്ചക്ക് അരച്ചത് ഒന്നും അല്ല കേട്ടോ…”
ചിരിയോടെ അവർ പറഞ്ഞപ്പോൾ പാറു ചമ്മിയ മുഖത്തോടെ നഖം കടിച്ചു കൊണ്ട് നോക്കിയത് അർജുന്റെ മുഖത്തേക്ക്.
നിന്റെ സംശയം തീർന്നോ..
സോറി, എനിക്ക് ഇതൊന്നും വശമില്ലയിരുന്നു…. അതുകൊണ്ട്.
ഓഹ്…. മുതലാളിടെ മോള് അല്ലായിരുന്നോ, അപ്പൊ തീരെ വശം കാണില്ലന്ന് അറിയാം… എല്ലാം ഒന്ന് ചോദിച്ചു മനസിലാക്കിയ്ക്കോ.. ഇനി ഇതൊക്ക ആവശ്യ വരും.
അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി.
സെക്യൂരിറ്റി ആയിട്ട് നിൽക്കുന്ന ചേട്ടൻ ഓടി വന്നു അർജുനോട് എന്തൊക്കെയോ പറഞ്ഞു.
പട്ടിയെ തുറന്ന് വിടുകയാണ് അവൻ ചെന്നിട്ട്.
ഇവിടെ നിന്നും ഇറങ്ങിപ്പോകാമെന്ന് വല്ല ദുരുദ്ദേശവും ഉണ്ടെങ്കിൽ ഒക്കെ മറന്നു കളഞ്ഞിട്ട് മര്യാദയ്ക്ക് ഇരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ, ഇവന്റെ കൈകൊണ്ട് നീ തീരും…
പട്ടിയുടെ തുടലിന്റെ ഒരു അ ഗ്രത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…