Kerala

രാജ്യത്ത് ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം; വീണ്ടും ഒന്നാമത്

രാജ്യത്ത് ഏറ്റവും ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്ര താക്കൂർ. എഎ റഹീം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ശിശു മരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ 1000ത്തിൽ 8 കുട്ടികൾ എന്ന നിലയിലാണ് ശരാശരി മരണനിരക്ക്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാൻ 40, ഛത്തിസ്ഗഢ് 41, ഒഡീഷ 39, അസം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകൾ.

കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്ന് എഎ റഹീം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചുകൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രത്തിന്റെ കണക്കുകളെന്നും എംപി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!