മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ല: മന്ത്രി വി ശിവൻകുട്ടി
മുഖ്യമന്ത്രി പിണറായി വിജയന് പി ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള രാഷ്ട്രീയത്തിൽ ഇതിന് മുൻപ് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സർക്കാരോ നേതാക്കളോ പി ആർ ഏജൻസിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയർന്നിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്. ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും ജനം തിരിച്ചറിയുമെന്നും വി ശിവൻകുട്ടി പറഞ്ഞു. അൻവർ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാൽ മതി. രണ്ട് ദിവസമുണ്ടാകും. സിപിഎം വിട്ടുപോയവർ യോഗം വിളിച്ചതൊക്കെ മുൻപ് കണ്ടിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ശക്തികളാണ് അതിന് പിന്നിലെന്നും വി ശിവൻകുട്ടി പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ
