വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയാ സമ്മേളനം; കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സംസ്ഥാന സർക്കാരും പോലീസ് മേധാവിയും വിശദീകരണം നൽകണം. സ്റ്റേഷൻ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷ വിമർശനം. ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണിത്. എന്തായിരുന്നു പരിപാടി, ആരൊക്കെ പങ്കെടുത്തുവെന്ന് ചോദിച്ച ഡിവിഷൻ ബെഞ്ച് പൊലീസ് സ്റ്റേഷന്റെയും കോടതിയുടെയും തൊട്ടടുത്തല്ലേ പരിപാടി നടന്നതെന്നും വിമർശിച്ചു. വിഷയത്തിൽ കേസെടുത്തിട്ടുണ്ടോ എന്നും ഹൈക്കോടതി ആരാഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പോലീസും സർക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിപ്പിച്ച സർക്കുലറുകൾ കോൾഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദ്യം ഉയർത്തി. സംസ്ഥാന പോലീസ് മേധാവിയോടും സിറ്റി പോലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ ഇഡി

ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
