കൊടിയിറങ്ങാനിരിക്കെ സ്കൂള്‍ കായിക മേളയില്‍ സംഘര്‍ഷം
കൊച്ചി: മികച്ച സ്കൂളുകളുടെ പട്ടികയില്‍ സ്പോര്‍ട്സ് സ്കൂളായ ജിവി രാജയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയതോടെ സ്കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ സംഘര്‍ഷം. നാവമുകുന്ദാ, മാര്‍ ബേസില്‍ എന്നീ സ്കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കായികമേളയുടെ ഒദ്യോഗിക സൈറ്റില്‍ 80 പോയിന്റുകളുമായി ഒന്നാം സ്ഥാനം ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശേരിക്കും, രണ്ടാം സ്ഥാനം 44 പോയിന്റുകളോടെ നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയ്കും, മൂന്നാം സ്ഥാനം മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലത്തിനുമായിരുന്നു. എന്നാല്‍ 55 പോയിന്റുകളുള്ള സ്പോര്‍സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ പെടുന്ന ജി വി രാജ സ്പോര്‍ട് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് രണ്ടാം സ്ഥാനത്തുള്ള നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ മൂന്നാം സ്ഥാനത്തിലേക്കും മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം നാലാം സ്ഥാനത്തേക്കും തള്ളപ്പെടുകയായിരുന്നു.ഒരറിയിപ്പുമില്ലാതെ സ്പോര്‍ട്സ് സ്കൂളിനെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്കാരം നല്‍കുകയും ചെയ്യുകയായിരുന്നു. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ച കുട്ടികളെ പൊലീസ് തടഞ്ഞതിന് പിന്നാലെ വിഷയം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. കുട്ടികളിലൊരാളെ പൊലീസ് കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണമായത്. കുട്ടികളെ പൊലീസ് മര്‍ദിച്ചെന്നും പരാതിയുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ്യാജേന മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്
