Wednesday, 11 November 2026 About Us · Contact Us

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു

മലപ്പുറത്ത് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബാണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. മലപ്പുറം ഡിപ്പോയിൽ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത് നഞ്ചൻകോടിന് സമീപം പുലർച്ചെ നാല് മണിയോടെ മധൂരിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ