മന്ത്രിമാർ നാണമില്ലാതെ സീ പ്ലെയിനിൽ കയറി കൈ വീശി കാണിക്കുന്നു; പദ്ധതി ഉമ്മൻ ചാണ്ടിയുടേതെന്ന് സതീശൻ
സീ പ്ലെയിൻ പദ്ധതിയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2013ൽ ഉമ്മൻ ചാണ്ടി സീ പ്ലെയിൻ കൊണ്ടുവരാൻ പോയപ്പോൾ കടലിൽ ചുവന്ന കൊടി കുത്തി ഉപരോധം സൃഷ്ടിക്കാൻ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കൻമാരായി വരുന്നതെന്നും സതീശൻ പറഞ്ഞു വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പൽ നോക്കി ആശ്വാസം കൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം ഇന്നിപ്പോൾ ഒരു നാണവുമില്ലാതെ സീ പ്ലെയിനിൽ കയറി കൈ വീശി കാണിക്കുകയാണ്. സീ പ്ലെയിൻ ഇറങ്ങിയാൽ കേരളത്തിൽ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. അതേ ആളുകളാണ് ഇപ്പോൾ അതേ കായലിൽ സീ പ്ലെയിൻ ഇറക്കാൻ പോകുന്നതെന്നും സതീശൻ പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
