Wednesday, 11 November 2026 About Us · Contact Us

കുഴൽപ്പണ വിവാദം: പരാതി നൽകി സിപിഎം; കോൺഗ്രസ് എന്തോ മറയ്ക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ

പാലക്കാട് കുഴൽപ്പണ വിവാദത്തിൽ ഔദ്യോഗിക പരാതി നൽകി സിപിഎം. ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ പാലക്കാട് എസ് പി ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഇന്നലെയുണ്ടായ സംഭവവികാസങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം സിസിടിവി പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദനും രംഗത്തുവന്നു. പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം വന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. പോലീസ് എത്തും മുമ്പ് ആ പണം ഒളിപ്പിച്ചു. എന്തോ മറയ്ക്കാനുണ്ടെന്ന് വ്യക്തമാണ്. കള്ളപ്പണം എത്തിച്ചെന്ന വിവരം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണം ആരൊക്കെ, ആർക്കൊക്കെ എവിടെയൊക്കെ വിതരണം ചെയ്യുന്നുവെന്ന് കൃത്യമായി പരിശോധിക്കണം. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും. സിപിഎം നേതാക്കളായ ടിവി രാജേഷ്, നികേഷ് കുമാർ എന്നിവരുടെ മുറികൾ പരിശോധിച്ചു. ഇതിന് ശേഷമാണ് കോൺഗ്രസ് നേതാക്കളുടെ മുറിയും പരിശോധിച്ചത്. കോൺഗ്രസിനായി വൻ തോതിൽ കള്ളപ്പണം ഒഴുക്കിയതായി കരുതുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

22 Jan 2025
മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്‍

07 Jan 2025

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

01 Jan 2025

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം, എംടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു: എംവി ഗോവിന്ദൻ

26 Dec 2024

പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ

23 Dec 2024