പി വി അന്‍വറുമായുള്ള സഖ്യ സാധ്യത തള്ളി കെ മുരളീധരന്
ഇന്ത്യാ സഖ്യത്തില്‍ അംഗമാണെങ്കിലും നിലവില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ പ്രയാസമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പി വി അന്‍വറിന്റെ യു ഡി എഫിലേക്കുള്ള വരവിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് മുരളീധരന്റെ പ്രസ്താവന. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കോണ്‍ഗ്രസിനെതിരാണ്. രാഹുല്‍ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ല. മമത ബാനര്‍ജി ഇന്‍ഡ്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ എല്ലാ പ്രവര്‍ത്തിയും കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചതാണ്. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയതോടെ അന്‍വറിന്റെ വിഷയമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹെലികോപ്ടറിൽ കയറിയാ എന്താ കുഴപ്പം; സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

ആലപ്പുഴ മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും; ഇതിനർത്ഥം പൊതിച്ചോറ് നൽകേണ്ട എന്നല്ലന്ന് കെ മുരളീധരൻ

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന

പൊതിച്ചോറിൽ കോംപ്രമൈസ് ഇല്ല; രാഷ്ട്രീയം ആശുപത്രിക്കകത്ത് വേണ്ട: എന്തുവില കൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
