സരിൻ പാർട്ടി വിടാൻ നിന്നയാൾ; മന്ത്രി രാജേഷ് എഴുതിക്കൊടുത്തതാണ് പറയുന്നത്: സതീശൻ
പി സരിൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സരിൻ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായിട്ടാണ്. ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചപ്പോഴാണ് സിപിഎമ്മുമായി ചർച്ച നടത്തിയത്. സരിൻ പാർട്ടി വിടാൻ നിന്നിരുന്ന ആളായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വന്നതോടെയാണ് സരിൻ വിമർശനവുമായി രംഗത്തുവന്നത്. മന്ത്രി എംബി രാജേഷ് എഴുതി കൊടുത്ത വാദങ്ങളാണ് സരിൻ പറഞ്ഞത്. കഴിഞ്ഞ നിയമസഭയിൽ സിപിഎം മന്ത്രിമാരും എംഎൽഎമാരും ഉന്നയിച്ച വിമർശനങ്ങളാണ് സരിൻ വീണ്ടും ഉന്നയിക്കുന്നത്. കോൺഗ്രസിനകത്ത് ഒരു സംവിധാനമുണ്ട്. മുതിർന്ന നേതാക്കളോട് ആലോചിച്ചാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. മുതിർന്ന നേതാക്കളെല്ലാം ചർച്ച നടത്തിയിരുന്നു. ബിജെപിയുമായും സിപിഎമ്മുമായും ചർച്ച നടത്തുന്നയാളെ എങ്ങനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നതെന്നും വിഡി സതീസൻ ചോദിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
