സർക്കാർ വീണ്ടും കടമെടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1500 കോടി രൂപ സമാഹരിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. 1500 കോടി രൂപ വായ്പ എടുക്കാനാണ് തീരുമാനം. പൊതുവിപണിയിൽ നിന്ന് കടപ്പത്രം വഴി പണം സമാഹരിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കടപ്പത്രങ്ങൾ വഴിയാണ് ഈ തുക സമാഹരിക്കുന്നത്.
2026 ഒക്ടോബർ അവസാനവും 1,500 കോടി രൂപ കടമെടുക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നുവെങ്കിലും, നിക്ഷേപകർ 8.5 ശതമാനം ഉയർന്ന പലിശ നിരക്ക് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആ കടമെടുപ്പ് നടപടി പിൻവലിച്ചിരുന്നു. സർക്കാരിന്റെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ നൽകുന്നതിനും കെഎസ്ആർടിസിയ്ക്ക് സഹായം അനുവദിക്കുന്നതും മറ്റ് ചിലവുകൾക്കുമായിട്ടാണ് ഈ പണം ആവശ്യം വരിക.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഷുക്കൂർ വധക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

പരാതി നൽകിയത് എ.കെ. ആന്റണിയുടെ ഭാര്യ; ആളറിയാതെ ‘ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ’ നിർദേശിച്ച് മ്യൂസിയം പൊലീസ്

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

മന്ത്രിസഭയിലെ തർക്കങ്ങൾ ചോർത്തിയെന്ന് ആരോപണം; മന്ത്രി എ.പി. അനിൽകുമാറിനെതിരെ സൈബർ ആക്രമണം ശക്തം
