അരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതി
കൊച്ചി: അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് മതിയായ തെളിവില്ലെന്ന് കോടതി. ഫോൺ രേഖകളുടെ പരിശോധനയിലും വീഴ്ച്ച. സിബിഐയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. അധിക അവസരം നൽകിയിട്ടും രണ്ട് പ്രധാന സാക്ഷികളെ ഹാജരാക്കാനായില്ല. കത്തി ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച മഹസർ വിശ്വസനീയമല്ലെന്നും കോടതി.
ഫോൺ രേഖകളുടെ പരിശോധനയിലും വീഴ്ചയുണ്ടായി. ആരോപണവിധേയമായ ഫോൺ നമ്പർ 31-ാം പ്രതിയുടേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആ നമ്പർ മറ്റൊരാളുടേതെന്ന് രേഖകൾ. 10, 11 പ്രതികൾ മൊബൈൽ ഫോണിലൂടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്ന ആരോപണം. എന്നാൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നില്ല. പി.ജയരാജന്റെയും, ടി.വി രാജേഷിന്റെയും ഫോൺ രേഖകൾ ശേഖരിച്ചിരുന്നില്ല. ഇതെല്ലാം ഗൂഢാലോചന തെളിയിക്കുന്നതിൽ തിരിച്ചടിയായെന്ന് വിചാരക്കോടതി ചൂണ്ടിക്കാണിച്ചു.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ തെളിവ് നശിപ്പിച്ച കെ വി സജിത്ത് എന്നിവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ ഷുക്കൂറിനെ കുത്തിയ രണ്ടാമനായ പി.ഗണേശനെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വൻ തിരിച്ചടിയായി. 18 പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
