Wednesday, 11 November 2026 About Us · Contact Us

എ കെ ജി സെന്ററില്‍ കുറുവാ സംഘത്തിന് സമാനമായ ആളുകള്‍; ആഞ്ഞടിച്ച് സതീശന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്‍ വ്യക്തമാക്കി. ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

31 Oct 2026
റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

23 Oct 2026
വീണയ്ക്ക് കിട്ടിയത് വിഎസിനും കോടിയേരിക്കും കിട്ടാത്ത പരിഗണന; പിണറായിക്ക് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

വീണയ്ക്ക് കിട്ടിയത് വിഎസിനും കോടിയേരിക്കും കിട്ടാത്ത പരിഗണന; പിണറായിക്ക് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

20 Oct 2026
കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

31 Jul 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

31 Jul 2026