GulfKerala

മലയാളി പൊളിയാണെടാ…ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം

അബ്ദുന്നാസറിന് 23 ലക്ഷവും ആകാശ് രാജിന് 16 ലക്ഷവും

മലയാളി ഭാഗ്യം ഇല്ലാത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാത്ത അവസ്ഥയാണ് യു എ ഇയില്‍. ബിഗ് ടിക്കറ്റ് സീരിസിലെ 269ാം നറുക്കെടുപ്പിലാണ് രണ്ട് മലയാളികള്‍ക്ക് ഭാഗ്യം വന്നെത്തിയത്. ആകാശ് രാജ്, അബ്ദുല്‍ നാസര്‍ എന്നിവരെ തേടി ഭാഗ്യമെത്തിയത്. നാസറിന്റെ ടിക്കറ്റിന് 23 ലക്ഷവും ആകാശിന് 16 ലക്ഷവും ലഭിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും ടിക്കറ്റ് വാങ്ങിയത്.

ഇതിന് പുറമെ ബംഗ്ലൂരുകാരനായ മുഹമ്മദ് ഹനീഫ് ബംഗ്ലാദേശ് സ്വദേശി എംഡി മെഹ്ദി എന്നിവര്‍ അടക്കമുള്ള 68 ഓളം പേര്‍ക്ക് ഇക്കുറി സമ്മാനം നേടാനായി.

49 കാരനായ അബ്ദുള്‍ നാസര്‍ ദുബായില്‍ ഒരു സ്വര്‍ണക്കടയിലെ ജീവനക്കാരനാണ്. 2012 മുതല്‍ പ്രവാസിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റുകള്‍ എടുക്കുന്നുണ്ട്. 20 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.

70,000 ത്തോളം ദിര്‍ഹം നേടിയ 30 കാരനായ ആകാശ് രാജ് ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍ ആണ്. കഴിഞ്ഞ 7 വര്‍ഷമായി ദുബായില്‍ ജോലി ചെയ്ത് വരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇടക്കിടെ ആകാശ് ബിഗ് ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ‘ബിഗ് ടിക്കറ്റ് വിജയിച്ചെന്ന് പറഞ്ഞ് കോള്‍ വന്നപ്പോള്‍ തട്ടിപ്പായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ കണ്‍ഫര്‍മേഷന്‍ ഇമെയിലിനായി കാത്തിരുന്നു. ഇപ്പോള്‍ വളരെ അധികം സന്തോഷത്തിലാണ്. വിജയിക്കുകയെന്നത് വല്ലാത്തൊരു അനുഭവമാണ്’, ആകാഷ് രാജ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!