World

കാനഡയിൽ ഹിന്ദുക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻവാദികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയ ഹിന്ദു വിശ്വാസികൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഖലിസ്ഥാൻ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം

ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. അക്രമത്തെ അംഗീകരിക്കാനാകില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ അവകാശമുണ്ടെന്നും ട്രൂഡോ പറഞ്ഞു. കൃത്യമായി ഇടപെട്ട പോലീസിനെ പ്രധാനമന്ത്രി പ്രശംസിച്ചു

വടികളുമായി എത്തിയ അക്രമി സംഘം ക്ഷേത്രത്തിന് പുറത്ത് വെച്ച് വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button