Kerala
അമ്മയിലെ കൂട്ടരാജി: മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന് പാർവതി തിരുവോത്ത്
താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണ്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ പ്രസിഡന്റായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്
മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തി. ഇരകൾക്കൊപ്പമില്ലെന്ന നിലപാടാണ് വ്യക്തമായത്. കൂടുതൽ പരാതികളുമായി എത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു
ഇത് ജനാധിപത്യബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിനെ തുടർന്നാണ് താരസംഘടനയിൽ കൂട്ടരാജിയുണ്ടായത്.