KeralaSports

ഐ ലീഗില്‍ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്

മലബാറിലെ ഫുട്ബോൾ പ്രേമികള്‍

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐ ലീഗ് ഫുട്‌ബോള്‍ സീസണില്‍ ഗോകുലം കേരള എഫ് സിയുടെ ഹോം ഗ്രൗണ്ട് കോഴിക്കോട് ആയിരിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി മലബാര്‍ ജില്ലകളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ ആവശം തരുന്ന തീരുമാനമാണ് ഗോകുലം മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.

കോഴിക്കോട് ഇ എം എസ് ഗ്രൗണ്ടായിരിക്കും ഐലീഗിലെ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ ഡിസംബര്‍ മൂന്നിന് രാത്രി ഏഴ് മണിക്ക് നടക്കുന്ന സീസണിലെ ആദ്യ ഹോം മത്സരത്തില്‍ മിസോറം ക്ലബ് ആയ ഐസ്വാള്‍ എഫ് സിയെയാണ് ഗോകുലം കേരള എഫ്.സി നേരിടുന്നത്.തുടര്‍ന്ന് ഡിസംബര്‍ 7ന് ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്.സി ഗോവയുമായാണ് രണ്ടാം ഹോം മത്സരം. പുതിയ സ്പാനിഷ് പരിശീലകനായ അന്റോണിയോ റൂയെഡക്ക് കീഴില്‍ കഴിഞ്ഞ മൂന്നുമാസങ്ങളായി ടീം പരിശീലനം നടത്തിവരികയാണ്.

സെപ്റ്റംബറില്‍ ലേയില്‍ വച്ച് നടന്ന ക്ലൈമറ്റ് കപ്പില്‍ മുഴുവന്‍ ഇന്ത്യന്‍ പ്ലയേഴ്സുമായി മത്സരിച്ച ടീം ചാമ്പ്യന്‍മാരായിരുന്നു.

 

Related Articles

Back to top button
error: Content is protected !!