Kerala
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുതുക്കാട് ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടം. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ ആൻസ്റ്റിനാണ്(19) മരിച്ചത്.
ഒപ്പമുള്ള സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി അലനാണ് പരുക്കേറ്റത്. അലനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടിയിൽ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിനിടെയാണ് ബൈക്ക് വന്ന് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ രണ്ട് പേരും റോഡിലേക്ക് തെറിച്ചുവീണു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻസ്റ്റിൻ മരിച്ചിരുന്നു.