Kerala

കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ ഇരച്ചുകയറി.

വിസിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ കടക്കാൻ ശ്രമിച്ചു. കൂടുതൽ പോലീസ് സ്ഥലത്തേക്ക് എത്തി. കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പോലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി.

പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്‌ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവർത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് പോലീസ് മാറ്റുകയാണ്്‌

Related Articles

Back to top button
error: Content is protected !!