Kerala

ഉരുൾപൊട്ടൽ ദുരന്തം: അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് റവന്യു മന്ത്രി

മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകൾക്ക് അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന വാർത്തയിൽ ഇടപെട്ട് റവന്യു മന്ത്രി കെ രാജൻ. പരാതി ഉടൻ പരിഹരിക്കും. വിവരങ്ങൾ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

822 പേർക്ക് 10,000 രൂപ വീതം നൽകി. 1309 പേർക്ക് 300 രൂപ വീതം നൽകി. പരുക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുന്നുണ്ട്. ഇനി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു

1000 സ്‌ക്വയർ ഫീറ്റിന്റെ ഒറ്റനില വീടാണ് ദുരന്തബാധിതർക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാം നില കൂടി പണിയാൻ സാധിക്കുന്ന തരത്തിലാകും തറ നിർമിക്കുക. സർവകക്ഷി യോഗം വിളിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടിയെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button