National
മുംബൈയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

മുംബൈയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. വിക്‌റോളജിയിലുള്ള ജൻ കല്യാൺ സൊസൈറ്റിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഷാലു മിശ്ര(19), സുരേഷ് മിശ്ര(50) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.39 ഓടെ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തുള്ളവരെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായാണ് സൂചന. മുംബൈയിൽ കനത്ത മഴ തുടരുകയാണ്.
പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗാന്ധിനഗർ, കിംഗ്‌സ് സർക്കിൾ, സിയോൺ റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മുംബൈയിലും റായ്ഗഢിലും റെഡ് അലർട്ടാണ്