Kerala
തിരുവനന്തപുരം അമ്പൂരിയിൽ പുള്ളിപ്പുലി ഇറങ്ങി; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി വലയിൽ കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജുവാണ് രാവിലെ പുള്ളിപ്പുലിയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഷൈജുവിനെയും പ്രദേശവാസിയായ സുരേഷിനെയും പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
പാറയിടുക്കിനോട് ചേർന്ന് കിടക്കുന്ന വലയിലാണ് പുലി കുടുങ്ങിയത്. മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ വല ഭേദിച്ച് പുലി കാട്ടിലേക്ക് മറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ താഴ്ന്ന പ്രദേശത്തായി പുലിയെ വീണ്ടും കണ്ടെത്തിട്ടുണ്ട്. മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം തുടരുന്നത്.