Kerala

വിള്ളലുള്ള 50ലധികം സ്ഥലങ്ങളിൽ പോയി റീൽസ് ഇടട്ടെ; മന്ത്രി റിയാസിനെ പരിഹസിച്ച് സതീശൻ

ദേശീയപാതയിലെ തകർച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് സതീശൻ പറഞ്ഞു. വീണ്ടും റീൽ ഇടുമെന്ന് പറയുന്ന റിയാസ് വിള്ളലുകളുള്ള 50ലധികം സ്ഥലങ്ങളിൽ പോയി റീൽ ഇടട്ടെ

പാലാരിവട്ടം പാലത്തിലടക്കം പ്രശ്‌നമുണ്ട്. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കി. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ഞങ്ങൾക്ക് സന്തോഷമെന്നാണ് മന്ത്രി പറയുന്നത്. നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും സതീശൻ പരിഹസിച്ചു

റീൽസ് പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് മന്ത്രി റിയാസ് ഇന്നലെ പറഞ്ഞിരുന്നു. വികസനം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയയെ ഇനിയും ഉപയോഗിക്കുമെന്നും എത്ര പരിഹസിച്ചാലും അടുത്ത ഒരു വർഷം റീൽസ് ഇടൽ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!