Kerala

വന്ദേഭാരതിന് ഇനി കാസര്‍കോടിന്റെ മാഗ്നസ് പ്ലൈവുഡ്

കാസര്‍കോട്: ഇന്ത്യന്‍ റെയില്‍വേയുടെ സൂപ്പര്‍ താരങ്ങളില്‍ ഒന്നായ വന്ദേ ഭാരതിന് ഇനി കാസര്‍കോട്ടുനിന്നുള്ള മാഗ്നസ് പ്ലൈവുഡ്. ചെന്നൈ ഐസിഎഫില്‍ നിര്‍മിക്കുന്ന വന്ദേഭാരതിന്റെ റേക്കുകളില്‍ ഉപയോഗിക്കേണ്ട പ്ലൈവുഡ് ബോഡുകളാണ് കാസര്‍കോട്ടെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അനന്തപുരം വ്യവസായ പാര്‍ക്കിലെ മാഗ്‌നസ് പ്ലൈവുഡ്സ് പ്ലാന്റില്‍ നിര്‍മിക്കുക.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്റീരിയര്‍ നിര്‍മ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്ഥാപനമാണിത്. കാലങ്ങളോളം കേടുവരാത്തതും തീപിടിത്തത്തെയും രാസവസ്തുക്കളെയും പ്രതിരോധിക്കുന്നതുമായ കംപ്രഗ് പ്ലൈവുഡാണ് മാഗ്നസ് നിര്‍മിക്കുന്നത്. പ്രീലാമിനേറ്റഡ് ഷീറ്റ്, എല്‍പി ഷീറ്റ് എന്നിവയെല്ലാമാണ് കാസര്‍കോടുള്ള ഫാക്ടറിയില്‍ നിര്‍മ്മിച്ചുവരുന്നത്.

പഞ്ചാബിലെ ഖന്ന ആസ്ഥാനമായിട്ടുള്ള സ്ഥാപനമായ മാഗ്‌നസ് പ്ലൈവുഡ്സാണ് ടാറ്റ മോട്ടോഴ്സ്, ബിഎസ്എഫ്, ഗുജറാത്ത് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് വേണ്ടിയും പ്ലൈവുഡ് വിതരണം നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!