World
മലയാളി യുവാവ് ഇസ്രായേലിൽ തൂങ്ങിമരിച്ചു; ജോലി ചെയ്യുന്ന വീട്ടിലെ 80കാരി കൊല്ലപ്പെട്ട നിലയിലും

മലയാളി യുവാവിനെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ബത്തേരി സ്വദേശി ജിനേഷാണ് മരിച്ചത്. ഇസ്രായേലിൽ കെയർ ഗിവറായി ജോലി ചെയ്യുകയായിരുന്നു ജിനേഷ്.
ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ജിനേഷിനെ കണ്ടെത്തിയത്. വീട്ടിലെ എൺപതുകാരിയെ കുത്തേറ്റ് മരിച്ച നിലയിലും കണ്ടെത്തി. ഒരു മാസം മുമ്പ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനായാണ് ജിനേഷ് ഇസ്രായേലിൽ എത്തിയത്.
വയോധികയെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ അധികൃതർ അറിയിച്ചു.