Kerala
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; വയോധികന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

മൂവാറ്റുപുഴയിൽ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്യുകയും മൂന്ന് വർഷത്തോളം ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത വയോധികന് ഇരട്ട ജീവപര്യന്തവും 80,000 രൂപ പിഴയും ശിക്ഷ. പോത്താനിക്കാട് അൽഫോൺസ നഗർ തോട്ടുങ്കരയിൽ അവറാച്ചൻ എന്ന എബ്രഹാമിനെയാണ്(65) ശിക്ഷിച്ചത്.
മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2018 മുതൽ നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ബലാത്സംഗം ചെയ്യുകയും മൂന്ന് വർഷക്കാലം ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നുമാണ് കേസ്