Kerala
സിപിഎം-ബിജെപി ബന്ധത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വിധി: വിഡി സതീശൻ
മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തുടനീളമുള്ള സിപിഎം-ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. കേസിൽ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും സതീശൻ ചോദിച്ചു
കേസ് തള്ളിയത് സർക്കാരിന്റെ പിഴവാണ്. സംഘ്പരിവാർ-സിപിഎം കൂട്ടുകെട്ട് ഇതിൽ വ്യക്തമാണ്. സംഘ്പരിവാർ കേരളത്തെ കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പാക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി പറയാത്ത കാര്യം പിആർ ഏജൻസി എഴുതി കൊടുത്തുവെങ്കിൽ എന്തുകൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു